കുവൈത്ത് സിറ്റി; മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി വിധി മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതിലൂടെ ഭിന്നത നിലനിർത്താനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഡോ. തോമസ് മാർ അത്താനാസിയോസ് കുവൈത്തിൽ പറഞ്ഞു.