മസ്‍കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റം ചുമത്തി മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറിയത്ത് തുറമുഖത്തിന് സമീപത്തായിരുന്നു സംഭവം. ബോട്ടില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന സംഘത്തെ കോസ്റ്റ്ഗാര്‍ഡ് ബോട്ടുകള്‍ പിടികൂടുകയായിരുന്നുവെന്ന് ശനിയാഴ്ച റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.