സര്‍ക്കാര്‍ ജീവനക്കാരായി ആള്‍മാറാട്ടം നടത്തുകയും ബലമായി പണം വാങ്ങുകയും ചെയ്‍ത മൂന്ന് പേരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അറസ്റ്റ് ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറയിപ്പില്‍ പറയുന്നത്. 

മസ്‍കത്ത്: ഒമാനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രതികള്‍ ആളുകളെ പിടിച്ചുവെയ്‍ക്കുകയും ഇവരില്‍ നിന്ന് ബലമായി പണം വാങ്ങുകയും ചെയ്‍തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സര്‍ക്കാര്‍ ജീവനക്കാരായി ആള്‍മാറാട്ടം നടത്തുകയും ബലമായി പണം വാങ്ങുകയും ചെയ്‍ത മൂന്ന് പേരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അറസ്റ്റ് ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറയിപ്പില്‍ പറയുന്നത്. ഇവര്‍ അനധികൃതമായി ആളുകളെ 'അറസ്റ്റ്' ചെയ്‍തിരുന്നുവെന്നും മോചനത്തിനായി പണം വാങ്ങിയിരുന്നു എന്നും പൊലീസിന്റെ പ്രസ്‍താവനയില്‍ പറയുന്നു. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.