ദോഫാർ ഗവര്‍ണറേറ്റിൽ പലസ്ഥലങ്ങളിലായുള്ള അഞ്ച്  വീടുകളിലാണ് അതിക്രമിച്ചു കയറി കവർച്ച നടത്തിയത്.

മസ്‍കത്ത്: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ വീടുകളിൽ അതിക്രമിച്ചുകയറി കവർച്ച നടത്തിയ മൂന്നു പേരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവര്‍ണറേറ്റിൽ പലസ്ഥലങ്ങളിലായുള്ള അഞ്ച് വീടുകളിലാണ് അതിക്രമിച്ചു കയറി കവർച്ച നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ ദിവസങ്ങളിലായി മോഷണം നടത്തിയ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്‍തതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവർക്കെതിരെ നിയമ നടപടികളും സ്വീകരിച്ചു കഴിഞ്ഞു.