മസ്‍കത്ത്: വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളിലെ നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരെ  നിയമ നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.