ഏഴ് കിലോഗ്രാം ലിറിക പൊടിയും അത് നിറക്കുന്നതിനായി 10,000 ക്യാപ്‌സ്യൂളുകളുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്. ഏഴ് കിലോഗ്രാം ലിറിക പൊടിയും അത് നിറക്കുന്നതിനായി 10,000 ക്യാപ്‌സ്യൂളുകളുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്തില്‍ റോഡിന് സമീപം കുഴിബോംബ് കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍മിയില്‍ റോഡിന് സമീപം കുഴിബോംബ് കണ്ടെത്തി. അലി അല്‍ സലീം എയര്‍ ബേസിന് ശേഷമുള്ള സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. ഒരു കുവൈത്ത് പൗരനാണ് മൈന്‍ കണ്ടെത്തിയ വിവരം ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം സ്‍ഫോടനം നടത്തി കുഴിബോംബ് നീക്കം ചെയ്യുകയായിരുന്നു.

കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസിന്റെ പാര്‍ക്കിങ് സ്ഥലത്ത് അജ്ഞാത മൃതദേഹം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസിന്റെ പാര്‍ക്കിങ് ലോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവറിന്റെ പ്രധാന ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.