വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായും പൊലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

മസ്കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിനയിലെ വിവിധ വീടുകളില്‍ നിന്നും വ്യക്തിഗത വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത മൂന്നംഗ സംഘത്തെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായും പൊലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. പിടിയിലായ മോഷ്ട്ടാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.