ദോഹ: മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്ന് ഏഷ്യക്കാരെ ഖത്തറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 29 കിലോ ഹാഷിഷും 10.2 കിലോ മെതാമ്‌ഫെറ്റമിനും പിടികൂടി. 

മയക്കുമരുന്ന് വില്‍പ്പന സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

ബുറൈദയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം