38 വയസ്സുള്ള പ്രവാസി തൊഴിലാളിയില്‍ നിന്ന് 16 സഹതൊഴിലാളികള്‍ക്കാണ് രോഗം ബാധിച്ചത്. വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരാണ് ഇവര്‍.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ മൂന്ന് പ്രവാസി തൊഴിലാളികളില്‍ നിന്ന് രോഗം പകര്‍ന്നത് ജോലിസ്ഥലങ്ങളിലെ 46 പേര്‍ക്ക്. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പര്‍ക്ക പരിശോധന പട്ടികയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

38 വയസ്സുള്ള പ്രവാസി തൊഴിലാളിയില്‍ നിന്ന് 16 സഹതൊഴിലാളികള്‍ക്കാണ് രോഗം ബാധിച്ചത്. വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരാണ് ഇവര്‍. മറ്റൊരു ക്ലസ്റ്ററില്‍ 39കാരനായ കൊവിഡ് രോഗിയില്‍ നിന്ന് 11 താമസസ്ഥലങ്ങളിലുള്ള 16 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 14 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം വഴിയും രണ്ടുപേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കം വഴിയുമാണ് രോഗം പകര്‍ന്നത്.

54കാരനായ പ്രവാസി തൊഴിലാളിയില്‍ നിന്ന് 14 സഹതൊഴിലാളികള്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ നാലുപേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം വഴിയും 10 പേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കം വഴിയുമാണ് രോഗബാധ ഉണ്ടായത്. ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഈ ആഴ്ച 1,029 ആയി. കഴിഞ്ഞ ആഴ്ച ഇത് 1,148 ആയിരുന്നു. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി