അൽ ബുറൈമി ഗവർണറേറ്റിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പോലീസ് കമാൻഡുകൾ  തുടർച്ചയായി നടത്തി വന്നിരുന്ന  അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും പിടിയിലായത്.

മസ്കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ പിടിയിലായി. 10 കിലോഗ്രാം മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന ഇവരെ റോയൽ ഒമാൻ പൊലീസ് പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അൽ ബുറൈമി ഗവർണറേറ്റിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പോലീസ് കമാൻഡുകൾ തുടർച്ചയായി നടത്തി വന്നിരുന്ന അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും പിടിയിലായത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.