അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് രണ്ടു വീടുകളിൽ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്.

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ മോഷണക്കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളിൽ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് രണ്ടു വീടുകളിൽ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു.

Read Also -  യാത്രക്കാര്‍ക്ക് കോളടിച്ചു! അധിക ബാഗേജിന് നിരക്കിളവ്; 45 ശതമാനം വരെ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ച ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും.

ഇറാനില്‍ നിന്ന് ദോഹ തുറമുഖം വഴിയെത്തിയതാണ് മയക്കുമരുന്ന്. ആടുകളുടെ കുടലിലും ത്വക്കിലും വിദഗ്ധമായി ഒളിപ്പിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിയത്. കുവൈത്തിലേക്ക് കൊണ്ടുവരുന്ന ആടുകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ദോഹ തുറമുഖത്തെത്തി ആടിനെ കണ്ടെത്തുകയായിരുന്നു. ഒരു കിലോ ഹാഷിഷ്, ആടുകളുടെ കുടലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അഞ്ച് കിലോ ഷാബു, 20,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 100 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. ഏഷ്യക്കാരാണ് ഇവര്‍. ഇവരെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...