സല്ലാഖ് ഹൈവയില്‍ ബഹ്റൈന്‍ യൂണിവേഴ്‍സിറ്റിക്ക് സമീപത്താണ് ശനിയാഴ്‍ച രാവിലെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. 

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സല്ലാഖ് ഹൈവയില്‍ ബഹ്റൈന്‍ യൂണിവേഴ്‍സിറ്റിക്ക് സമീപത്താണ് ശനിയാഴ്‍ച രാവിലെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona