Asianet News MalayalamAsianet News Malayalam

മഹ്‍സൂസിന്റെ 101-ാം നറുക്കെടുപ്പിലൂടെ 100,000 ദിര്‍ഹം വീതം സ്വന്തമാക്കി മൂന്ന് പ്രവാസികള്‍

1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം 23 വിജയികളാണ് പങ്കിട്ടെടുത്തത്.

Three expats are now AED 100000 richer each thanks to Mahzoozs 101st weekly draw
Author
First Published Nov 9, 2022, 2:33 PM IST

ദുബൈ: മഹ്‍സൂസിന്റെ 101-ാം പ്രതിവാര നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം വീതം നേടിയ മൂന്ന് ഭാഗ്യവാന്മാരും സമ്മാന വിവരം അറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സ്‌തബ്‌ധരായിരുന്നു. യുകെയില്‍ നിന്നുള്ള അനസ്, പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ്, ഇന്ത്യക്കാരന്‍ ഖദീര്‍ എന്നീ മൂന്ന് പ്രവാസികളാണ് യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോകളില്‍ നവംബര്‍ - 5 ശനിയാഴ്ച നടന്ന പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായത്.

വിജയാഹ്ലാദത്തില്‍ മൂന്ന് പേര്‍ക്കും പങ്കുവെയ്ക്കാനുണ്ടായിരുന്നത് ഒരേ വികാരങ്ങള്‍ തന്നെ. ഇതേ നറുക്കെടുപ്പില്‍ 23 ഭാഗ്യവാന്മാരാണ് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ ഓരോരുത്തര്‍ക്കും 43,478 ദിര്‍ഹം വീതം സ്വന്തമാക്കാനാവും. പരിമിത കാലത്തേക്ക് 20,000,000 ദിര്‍ഹമാക്കി ഉയര്‍ത്തിയ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 101-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ആകെ 1,404 വിജയികള്‍ 1,782,300 ദിര്‍ഹമാണ് നേടിയത്.

യു.കെ സ്വദേശിയായ 56 വയസുകാരന്‍ അനസ് മൂന്ന് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. ഭാഗ്യപരീക്ഷണത്തില്‍ തത്പരനായ ഈ ഐ.ടി പ്രൊഫഷണല്‍, താന്‍ വിജയിയായെന്ന് അറിഞ്ഞ നിമിഷത്തെ അനുഭവം വിവരിക്കുന്നത് ഇങ്ങനെ: "ആദ്യം എനിക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഞാന്‍ പുറത്തുപോയിരുന്നപ്പോഴാണ് വിജയിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ലഭിച്ചത്. അപ്പോള്‍ തന്നെ മഹ്‍സൂസ് അക്കൗണ്ട് പരിശോധിച്ചു. ശരിക്കും അത്ഭുതപ്പെട്ടുപോയി. വിജയം കൈവന്നുവെന്ന് മനസിലായപ്പോള്‍ ഒന്നും സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയായിരുന്നു."

ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ കൃത്യസമയത്തു തന്നെയാണ് ഈ പണം കൈവരുന്നതെന്ന് അനസ് പറയുന്നു. അതുകൊണ്ടുതന്നെ പണം നല്ല രീതിയില്‍ വിനിയോഗിക്കും. ഭാര്യയ്ക്ക് ഒരു സമ്മാനവും തനിക്ക് ഒരു പുതിയ കാറും ഇതുകൊണ്ട് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. "നറുക്കെടുപ്പില്‍ പങ്കെടുത്ത് വിജയം നേടുക. സമ്മര്‍ദങ്ങളില്ലാതെ സമാധാനമായിരിക്കാന്‍ പഠിക്കണം. നഷ്ടസാധ്യതകള്‍ കൂടി ഉള്‍ക്കൊണ്ടാല്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ" - വിജയിയായ സന്തോഷത്തില്‍ അനസ് പറയുന്നു.

പാകിസ്ഥാന്‍ സ്വദേശിയായ 35 വയസുകാരന്‍ മുഹമ്മദ് കഴിഞ്ഞ എ‍ട്ട് വര്‍ഷമായി യുഎഇയില്‍ തയ്യല്‍ ജോലികള്‍ ചെയ്യുകയാണ്. തന്നെപ്പോലെ ഇടത്തരം കുടുംബത്തില്‍ നിന്നുള്ള ഒരാളുടെ ജീവിതത്തില്‍ ഉറപ്പായും ഈ പണം നല്ല മാറ്റം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന അദ്ദേഹം ഏറെ സന്തോഷവാനാണിപ്പോള്‍. "ഡ്രൈവിങ് ക്ലാസില്‍ ചേരാനായി ഈ പണം ഉപയോഗിക്കും. കാരണം ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചാല്‍ കൂടുതല്‍ നല്ല ജോലി സാധ്യതകളുണ്ട്", അദ്ദേഹം പറയുന്നു.

ശനിയാഴ്ച രാത്രി ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ ഒരു സുഹൃത്താണ് അദ്ദേഹത്തെ സമ്മാനം കിട്ടിയ വിവരം അറിയിച്ചത്. ഇപ്പോഴും അക്കാര്യം മാനസികമായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹം തയ്യാറാവുന്നതേയുള്ളൂ. എന്നാല്‍ ഒരു പുതിയ സ്‍മാര്‍ട്ട്ഫോണ്‍ വാങ്ങി വിജയം ആഘോഷിക്കാന്‍ തന്നെയാണ് തീരുമാനം. "എന്റെ വിജയത്തിലൂടെ കൂടുതല്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മഹ്‍സൂസില്‍ പങ്കെടുക്കാനുള്ള താത്പര്യം വര്‍ദ്ധിച്ചു" - അദ്ദേഹം പറഞ്ഞു.

40 വയസുകാരനായ പ്രവാസി ഇന്ത്യക്കാരന്‍ ഖദീറിനാവട്ടെ, അക്ഷരാര്‍ത്ഥത്തില്‍ തന്റെ പ്രാര്‍ത്ഥനകളുടെ ഉത്തരമാണ് മഹ്‍സൂസ് റാഫിള്‍ ഡ്രോയിലെ ഈ വിജയമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ദുബൈയിലെ ഒരു സ്റ്റേഷനറി കടയില്‍ സെയില്‍സ് റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടോളമായി യുഎഇയില്‍ താമസിക്കുന്നു. മഹ്‍സൂസിന്റെ തുടക്കം മുതല്‍ സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയാണ്. രാത്രി നടക്കാന്‍ പോയി തിരികെ വരുന്നതിനിടെ തനിക്ക് വലിയ സമ്മാനം ലഭിച്ച വിവരം ഖദീറിനെ അറിയിച്ചത്, മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്ന സഹോദരിയാണ്.

വിജയത്തിലും നിസ്വാര്‍ത്ഥനായ ഈ പ്രവാസി, സമ്മാനം ലഭിക്കുന്ന പണത്തില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം തനിക്കൊരു സ്‍മാര്‍ട്ട്ഫോണും വാങ്ങണം.

മഹ്‍സൂസില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ ആകെ ചെയ്യേണ്ടത് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ്. ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും (പരിമിത കാലത്തേക്ക് മാത്രം) 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും ലഭിക്കുന്ന മഹ്‍സൂസ് ഗ്രാന്റ് ഡ്രോയിലേക്ക് ഓരോ എന്‍ട്രി വീതം ലഭിക്കുന്നു. ഒപ്പം എല്ലാ ആഴ്ചയും മൂന്ന് പേര്‍ക്ക് വീതം 100,000 ദിര്‍ഹം വീതം സമ്മാനിക്കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി പ്രവേശനം ലഭിക്കും.

Follow Us:
Download App:
  • android
  • ios