മസ്‌കറ്റ്: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 51.385 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും 20,766 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് ട്വീറ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona