ഫിലിപ്പീൻസിൽ നിന്നുള്ള മൂന്നു പേരാണ് ഇത്തവണത്തെ വിജയികള്‍. 116-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ വിജയികളായവരിൽ 52 വയസ്സുകാരിയും.

മഹ്സൂസ് 116-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ വിജയികളായത് മൂന്ന് വനിതകള്‍. ഫിലിപ്പീൻസിൽ നിന്നുള്ള ജെബെൽ (ID 30365928), ലോലിൻ (30537666), ഐഡ (30570248) എന്നിവരാണ് AED 300,000 പങ്കിട്ടത്. ഫെബ്രുവരി 18-ന് നടന്ന സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ മൂന്നുപേര്‍ക്കും AED 100,000 വീതം സമ്മാനം ലഭിച്ചു.

മഹ്സൂസ് എന്ന വാക്കിന് അറബിയിൽ ഭാഗ്യം എന്നാണ് അര്‍ഥം. യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ച്ച നറുക്കെടുപ്പുകളിൽ ഒന്നാണ് മഹ്സൂസ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിൽ AED 363,000,000 പ്രൈസ് മണി നൽകിയ ചരിത്രമാണ് മഹ്സൂസിനുള്ളത്.

ഏറ്റവും പുതിയ സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 731 പേരാണ് വിജയികള്‍. AED 1,551,300 ക്യാഷ് പ്രൈസ് വിതരണം ചെയ്തു. രണ്ടാം സമ്മാനമായ AED 1,000,000 പത്ത് പേര്‍ പങ്കിട്ടു. 

ദുബായിൽ കസ്റ്റമര്‍ സര്‍വീസ് റെപ്രസെന്‍റേറ്റീവ് ആണ് ആദ്യ വിജയി ജെബെൽ. പത്ത് വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുന്ന 34 വയസ്സുകാരിയായ ജെബെൽ രണ്ട് കുട്ടികളുടെ അമ്മയുമാണ്. എല്ലാ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുക്കാറുണ്ടെന്ന് ജെബെൽ പറയുന്നു. എല്ലാത്തവണത്തെയും പോലെ കഴിഞ്ഞ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുത്തു. പക്ഷേ, വിജയികളുടെ നമ്പറിൽ സ്വന്തം നമ്പര്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ജെബെൽ പറയുന്നു. മക്കള്‍ക്ക് ഉടുപ്പു വാങ്ങണം, നാട്ടിൽ സ്വന്തമായി ചെറിയൊരു ബിസിനസ് തുടങ്ങണം. ഇത്രേയുള്ളൂ ജെബെലിന് ആഗ്രഹങ്ങള്‍.

രണ്ടാമത്തെ ഭാഗ്യശാലി ലോലിൻ 17 വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുന്നു. 39 വയസ്സുകാരിയായ അവര്‍ ഫുജൈറയിൽ പേഴ്സണൽ ഡ്രൈവറായി ജോലിനോക്കുകയാണ്. ഏതാനും തവണ മാത്രമേ ഇതിന് മുൻപ് മഹ്സൂസ് കളിച്ചിട്ടുള്ളൂ എന്നാണ് ലോലിൻ പറയുന്നത്. ഇത്തവണത്തെ വിജയികളിൽ തന്‍റെ പേരുണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് ലോലിൻ അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞതിന് ശേഷം ഉറങ്ങാനായിട്ടില്ല, പ്രൈസ് മണി കൊണ്ട് എന്തൊക്കെ വാങ്ങണം എന്ന് ആലോചിക്കുകയാണ് - ലോലിൻ പറയുന്നു. നാട്ടിൽ സ്വന്തമായി ഒരു വീട് വാങ്ങാനാണ് ആദ്യ പദ്ധതി. മഹ്സൂസിൽ വിജയിയായത് കുടുംബത്തെ ലോലിൻ അറിയിച്ചിട്ടില്ല. തന്‍റെ ജീവിതം മാറ്റിമറിക്കുന്ന അവസരമാണിതെന്നും മഹ്സൂസിന് നന്ദിയറിയിച്ച് ലോലിൻ പറയുന്നു.

ഐഡ ദുബായിൽ 13 വര്‍ഷമായി ജീവിക്കുന്നു. 52 വയസ്സുകാരിയായ അവര്‍ക്ക് 24 വയസ്സുള്ള മകളുണ്ട്. കഴിഞ്ഞ വര്‍ഷം മുതൽ മഹ്സൂസിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട് ഐഡ. ജീവിക്കാനും ജോലിയെടുക്കാനും തനിക്ക് യു.എ.ഇ അവസരം തന്നു. കുടുംബത്തിന്‍റെ ഭാവി സംരക്ഷിക്കാനും കഴിഞ്ഞു. മഹ്സൂസിന് നന്ദി, സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ പ്രൈസ് മണി സഹായിക്കും - ഐഡ പറയുന്നു. 

മഹ്സൂസ് തുടര്‍ന്നും കളിക്കുമെന്നാണ് മൂന്നു വിജയികളും പറയുന്നത്. എല്ലാവരുടെയും ലക്ഷ്യം ഫന്‍റാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോയും സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയും വഴി ഏറ്റവും ഉയര്‍ന്ന പ്രൈസായ AED 10,000,000 നേടുകയാണ്.

മഹ്സൂസ് കളിക്കാന്‍ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടര്‍ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാന്‍ നിങ്ങളെ സഹായിക്കും. വ്യത്യസ്ത സെറ്റുകളിലെ നമ്പറുകള്‍ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw നിങ്ങള്‍ക്ക് പങ്കെടുക്കാം. സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 49 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാനാകും. AED 10,000,000 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350. ഇതോടൊപ്പം ഓട്ടോമാറ്റിക് ആയി റാഫ്ൾ ഡ്രോയിലേക്കും നിങ്ങള്‍ക്ക് പ്രവേശിക്കാനാകും. ഇതിൽ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് AED 100,000 വീതം ലഭിക്കും. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. AED 10,000,000 ആണ് സമ്മാനം.