റിയാദ്: സൗദി അറേബ്യയില്‍ മദ്യനിര്‍മാണം നടത്തിയിരുന്ന സംഘം പിടിയിലായി. ശുമൈസിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ പ്രവര്‍ത്തനം. 21 ബാരല്‍ വാഷും വിതരണത്തിന് തയ്യാറാക്കിയ 159 കുപ്പി മദ്യവും ഇവിടെ നിന്ന് റിയാദ് പൊലീസ് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൂന്ന് ഏത്യോപ്യക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും അനധികൃതമായി രാജ്യത്തേക്ക് കടന്ന് നിയമവിരുദ്ധമായി താമസിച്ചുവരുന്നവരായിരുന്നു. സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.