യാത്രക്കാരുടെ എക്സിറ്റിൽ കൃത്രിമം കാണിച്ച മൂന്ന് ഇമിഗ്രേഷൻ ജീവനക്കാർ കുവൈത്തിൽ അറസ്റ്റിൽ. അറസ്റ്റിലായവരിൽ രണ്ട് പേർ നുഐസീബ് പോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലും ഒരാൾ സാൽമി പോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലും ജോലി ചെയ്യുന്നവരാണ്.

കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രക്കാരുടെ പ്രവേശന-പുറപ്പെടൽ വിവരങ്ങൾ രേഖപ്പെടുത്തുന്ന കമ്പ്യൂട്ടർ സിസ്റ്റത്തിൽ കൃത്രിമം കാണിച്ചതിന് തുറമുഖങ്ങളിലെ മൂന്ന് സിവിൽ ജീവനക്കാരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ നുഐസീബ് പോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലും ഒരാൾ സാൽമി പോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലും ജോലി ചെയ്യുന്നവരാണ്.

Add Asianetnews as a Preferred SourcegooglePreferred

ഈ ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ തെറ്റായ വിവരങ്ങൾ നൽകി. ഇവർ രണ്ട് കുവൈത്തി വനിതകളുടെ വ്യാജമായ പ്രവേശന-പുറപ്പെടൽ വിവരങ്ങൾ സിസ്റ്റത്തിൽ രേഖപ്പെടുത്തി. അതുവഴി അവർ രാജ്യത്ത് ഉണ്ടെന്ന് തെറ്റായ രേഖയുണ്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ പിടികൂടുകയായിരുന്നു.