രണ്ട് ലിറ്ററിന്റെ 96 കുപ്പികളില്‍ നിറച്ച് വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന മദ്യവും 220 ലിറ്റര്‍ ശേഷിയുള്ള 94 ബാരല്‍ വാഷും മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

റിയാദ്: മക്കയിലെ ഇസ്‍തിറാഹ കേന്ദ്രീകരിച്ച് മദ്യം നിര്‍മ്മാണം നടത്തിവന്ന സംഘം പിടിയിലായി. ഒരു സ്വദേശി യുവാവും രണ്ട് വിദേശികളുമാണ് മക്ക പൊലീസിന്റെ പിടിയിലായത്. വിതരണത്തിന് തയ്യാറാക്കി വെച്ച വന്‍ മദ്യശേഖരവും നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‍കൃത വസ്‍തുക്കളും പിടിച്ചെടുത്തു.

രണ്ട് ലിറ്ററിന്റെ 96 കുപ്പികളില്‍ നിറച്ച് വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന മദ്യവും 220 ലിറ്റര്‍ ശേഷിയുള്ള 94 ബാരല്‍ വാഷും മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മക്ക പൊലീസ് അറിയിച്ചു.