അല്‍ റാഷിദിയയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12.06നാണ് ഇത് സംബന്ധിച്ച് അജ്മാന്‍ സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചത്. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികളാണ് അധികൃതരെ അറിയിച്ചത്. 

അജ്മാന്‍: അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. 69 വയസുകാരനും ആറും നാലും വയസുള്ള പേരക്കുട്ടികളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അല്‍ റാഷിദിയയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12.06നാണ് ഇത് സംബന്ധിച്ച് അജ്മാന്‍ സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചത്. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികളാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആംബുലന്‍സുകളും അഗ്നിശമന സേനയും സ്ഥലത്തെത്തി. മൂന്ന് പേരെയും ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. അധികം വൈകാതെ മൂന്ന് പേരും മരിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റിരുന്നില്ലെങ്കിലും പുക ശ്വസിച്ചായിരുന്നു മരണം സംഭവിച്ചത്.

വീടുകളില്‍ ഫയര്‍ അലാം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് ജാസിം മജ്‍ലാദ് അറിയിച്ചു.

View post on Instagram