കാറും വാനും കൂട്ടിയിടിക്കുകയായിരുന്നു. ഒരു സ്വദേശിയും അദ്ദേഹത്തിന്റെ രണ്ട് മക്കളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ (Kuwait) വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‍ച കിങ് ഫഹദ് റോഡിലായിരുന്നു (King Fahd Road) സംഭവം. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയില്‍ സബാഹിയയില്‍ (Sabahiya) വെച്ചാണ് അപകടമുണ്ടായത്.

കാറും വാനും കൂട്ടിയിടിക്കുകയായിരുന്നു. ഒരു സ്വദേശിയും അദ്ദേഹത്തിന്റെ രണ്ട് മക്കളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അഹ്‍മദിയില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങളും, പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു.