ബാത്തിന ഗവര്‍ണറേറ്റിലെ  പൊലീസ് കമാന്‍ഡോകള്‍, രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ സംഘത്തോടൊപ്പം  നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ഇവര്‍ക്ക്  ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.

മസ്കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളുടെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ വലിയ അളവില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് നുഴഞ്ഞുകയറ്റക്കാരെ റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിന മേഖലയിലെ പുറംകടലില്‍ ഒമാന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോഴാണ് മൂവര്‍ സംഘം പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാത്തിന ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡോകള്‍ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ സംഘത്തോടൊപ്പം നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona