റിയാദ്: കൊവിഡ് ബാധിച്ച് ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. കടലുണ്ടി നാലകത്ത് സ്വദേശി അബ്ദുൾ ഹമീദ് റിയാദില്‍ മരിച്ചു. 50 വയസ്സായിരുന്നു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുൽ ലത്തീഫ് ദമാമിൽ മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂർ സൈദലവി കുവൈത്തിൽ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 207 ആയി.

കുവൈത്തില്‍ കര്‍ഫ്യൂ സമയത്തും പള്ളികളില്‍ നമസ്കാരത്തിനെത്താം