Asianet News MalayalamAsianet News Malayalam

ഒമാനില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ സാഹചര്യത്തില്‍ സംസ്കാരം സലാലയില്‍ തന്നെ നടത്തുമെന്ന് ഇന്ത്യൻ എംബസി കൗൺസിലർ   മൻപ്രീത് സിങ് അറിയിച്ചു

Three malayalies died in car accident
Author
Salalah, First Published Dec 3, 2018, 10:27 PM IST

സലാല: ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിക്ക് മിര്ബാത്തിനു സമീപം ഉള്ള താഖയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം  റോഡിലുള്ള ഡിവൈഡറിൽ  ഇടിച്ചു മറിഞ്ഞതിനു  ശേഷം  തീപിടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ നാലുപേർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം, കുണ്ടില്‍ ഹസൈനാരും,കക്കാട് കരിമ്പില്‍ സ്വദേശി ഇല്ലിക്കല്‍ അശ്‌റഫ് ഹാജിയും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. രക്ഷപെട്ട ചേളക്കുന്നന്‍ ഉമ്മര്‍ കോയ ഇപ്പോൾ സലാല സുല്‍ത്താന്‍ഖാബൂസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുണ്ടില്‍ ഹസൈനാര്‍, ഇല്ലിക്കല്‍ അശ്‌റഫ് ഹാജി, ചേളക്കുന്നന്‍ ഉമ്മര്‍ കോയ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിൽ നിന്നും സലാലയിൽ  എത്തിയത്. മരിച്ച സലാം മിര്‍ബാത്തില്‍ ഹോട്ടല്‍ വ്യവസായിയായിരുന്നു.

ഇവർ നാലുപേരും  സലാലയിൽ വന്നു മടങ്ങി പോകവെയാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ സാഹചര്യത്തില്‍ സംസ്കാരം സലാലയില്‍ തന്നെ നടത്തുമെന്ന് ഇന്ത്യൻ എംബസി കൗൺസിലർ   മൻപ്രീത് സിങ് അറിയിച്ചു. മൃതദേഹങ്ങള്‍ എംബാം ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍ സലാലയില്‍ തന്നെ സംസ്കാരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

 .

Follow Us:
Download App:
  • android
  • ios