15 അംഗങ്ങളുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു അഞ്ച് പേരെയാണ്  വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ആറ് മലയാളികളടക്കം 14 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.

മസ്കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളും വിജയികളില്‍ ഉള്‍പ്പെടുന്നു. 616 വോട്ട് നേടി സയിദ് സല്‍മാന്‍ വിജയികളില്‍ ഒന്നാമനായി. ഷമീര്‍ പിടികെ (540), കൃഷ്‌ണേന്ദു (410), നിതീഷ് കുമാര്‍ പി പി (402),എന്നിവരാണ് വിജയിച്ച മൂന്നു മലയാളികൾ. മുൻ ബോർഡ് ചെയർമാൻ ഡോ. ശിവകുമാര്‍ മാണിക്കവും (344) വിജയികളായ അഞ്ചുപേരിൽ ഉൾപ്പെടുന്നു.

15 അംഗങ്ങളുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു അഞ്ച് പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ആറ് മലയാളികളടക്കം 14 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. 7,260 വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ 4,963 രക്ഷിതാക്കള്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. 3350 രക്ഷിതാക്കള്‍ വോട്ടു രേഖപെടുത്തി. 66 വോട്ടുകള്‍ അസാധുവായി. രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5.10 വരെ തുടര്‍ന്നു. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്.

Read also: താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ 'ഓപ്പൺ ഫോറങ്ങള്‍' നിർത്തലാക്കിയതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പേരന്റ് ഓപ്പൺ ഫോറങ്ങൾ നിർത്തലാക്കിയതിനെതിരെ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം ശക്തമാകുന്നു. 2012ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ സ്കൂൾ ബോർഡിന്റെ കാലം മുതൽ തന്നെ സ്കൂൾ ബോർഡും, ഒമാനിലെ അതാത് ഇന്ത്യൻ സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി അംഗങ്ങളും രക്ഷിതാക്കളും തമ്മിൽ ആശയ വിനിമയത്തിനുള്ള ഒരു വേദിയായി പേരന്റ് ഓപ്പ ഫോറം നിലവിൽ വന്നിരുന്നു. പിൽക്കാലത്ത് സ്കൂൾ ബോർഡിന്റെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്തി വർഷത്തിൽ എല്ലാ സ്കൂളുകളും കുറഞ്ഞത് മൂന്ന് പേരന്റ് ഫോറവും, രണ്ടു ടീച്ചേഴ്‍സ് ഫോറവും നടത്തണമെന്ന തീരുമാനവും എടുത്ത് നടപ്പാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേ കാലമായി ഓപ്പൺ ഫോറങ്ങൾ നടക്കുന്നില്ല. ഇതിനെതിരെ തിഷേധവുമായി ഇപ്പോൾ രക്ഷകർത്താക്കൾ രംഗത്തെത്തിയിരിക്കുകയാണ്.

ഒമാനിൽ ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിലുള്ള 21 ഇന്ത്യൻ കമ്യുണിറ്റി സ്കൂളുകളിലായി 46,750 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. രണ്ടായിരത്തോളം അധ്യാപകരും 690ഓളം അനദ്ധ്യാപകരും ജീവനക്കാരും വിവിധ സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. കമ്യൂണിറ്റി സ്കൂൾ സംവിധാനത്തിനുള്ളിലെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായ രക്ഷിതാക്കൾ, അദ്ധ്യാപകർ , മാനേജ്‍മെന്റ് എന്നിവർ തമ്മിൽ നല്ല തോതിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനാണ് 'പേരന്റ് ഓപ്പൺ ഫോറങ്ങൾ' ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർബന്ധമാക്കിയിട്ടുള്ളത്.