Asianet News MalayalamAsianet News Malayalam

മദ്യനിര്‍മ്മാണവും വില്‍പ്പനയും; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മദ്യം സൂക്ഷിച്ച വലിയ വീപ്പകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.

three men arrested in Bahrain  for allegedly manufacturing and selling alcohol
Author
First Published Oct 1, 2022, 10:39 AM IST

മനാമ: ബഹ്‌റൈനില്‍ മദ്യം നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. മനാമയിലാണ് സംഭവം. ഏഷ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. 

മദ്യം സൂക്ഷിച്ച വലിയ വീപ്പകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം നിര്‍മ്മിച്ച രീതികളും ഇവര്‍ കാണിച്ചുകൊടുത്തു. പിടിയിലായ പ്രവാസികളെ തടവിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കേസ് ക്രിമിനല്‍ വിചാരണക്കായി കൈമാറും.  

Read More: പബ്‍ജി കളിക്കാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 23 ലക്ഷം മോഷ്ടിച്ചു; 16 വയസുകാരന് ഒരു വര്‍ഷം തടവ്

അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ ഉല്ലാസ ബോട്ടില്‍ മദ്യക്കടത്ത് പിടികൂടിയിരുന്നു.  700 കുപ്പി മദ്യമാണ് ഉല്ലാസ ബോട്ടില്‍ നിന്ന് പിടികൂടിയത്. കേസില്‍ ഫിലിപ്പീന്‍സ് സ്വദേശിയായ ബോട്ടിന്റെ ക്യാപ്റ്റന് അഞ്ചു വര്‍ഷം കഠിന തടവും കൂട്ടാളിയായ സ്വദേശിക്ക് ഒരു വര്‍ഷം തടവുശിക്ഷയും വിധിച്ചു. 

സോഷ്യല്‍ മീഡിയയില്‍ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്ത് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ നിന്ന് ഒഴിവാക്കി. മദ്യക്കടത്തിനെ കുറിച്ച് ഉടമസ്ഥന് അറിയില്ലായിരുന്നെന്ന് ക്യാപ്റ്റന്‍ കോടതിയില്‍ വ്യക്തമാക്കി.

Read More: തണ്ണിമത്തനിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍; അഞ്ചുപേര്‍ പിടിയില്‍

പ്രവാസികളുടെ താമസ സ്ഥലത്ത് നിന്ന് വന്‍ മദ്യശേഖരം പിടികൂടി

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം മദ്യം പിടികൂടിയത്. കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios