ഇതുവരെ 9,058 പേര്‍ക്കാണ് കൊവിഡ് കാരണം സൗദി അറേബ്യയില്‍ ജോലി നഷ്‍ടമായത്. നിലവിൽ 5,556 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 75 പേർ ഗുരുതരാവസ്ഥയിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു മൂന്ന് പേർ കൂടി മരിച്ചു. പുതിയതായി 96 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ രോഗ ബാധിതരിൽ 289 പേരാണ് കഴി‌ഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,813 ഉം രോഗമുക്തരുടെ എണ്ണം 7,37,199 ഉം ആയി. 

ഇതുവരെ 9,058 പേര്‍ക്കാണ് കൊവിഡ് കാരണം സൗദി അറേബ്യയില്‍ ജോലി നഷ്‍ടമായത്. നിലവിൽ 5,556 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 75 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 98 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 23, ജിദ്ദ - 17, മക്ക - 14, തായിഫ് - 10, മദീന - 8, അബഹ - 6, ദമ്മാം - 2.