റിയാദ്​: കോവിഡ്​ ബാധിച്ച്​ സൗദിയിൽ മൂന്ന്​ ഇന്ത്യാക്കാർ കൂടി മരിച്ചു. രണ്ട് ദിവസത്തിനിടെയാണ്​ മൂന്ന് പേർ മരിച്ചത്. ജിദ്ദയിലും മദീനയിലുമാണ്​ മരണം. മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ്​, ഉത്തർപ്രദേശ്​ സ്വദേശി ബദർ ആലം, തെലങ്കാന സ്വദേശി അസ്​മത്തുല്ല ഖാൻ എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ പാനൂർ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം ചെമ്മാട്​ സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. ഈ മാസം 17 വരെ സൗദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന്​ ഇന്ത്യൻ എംബസിക്ക്​ കിട്ടിയ വിവരമാണ്​ അധികൃതർ പുറത്തുവിട്ടത്​. നിലവിൽ സൗദിയിൽ കോവിഡ് ബാധിച്ചത്​ 184 ഇന്ത്യാക്കാർക്കാണ്​.