ദോഹ: ഖത്തറില്‍ കൊവിഡ് ഹോം ക്വാറന്റീന്‍ ലംഘിച്ചതിന് അധികൃതര്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‍തു. ആരോഗ്യ മന്ത്രാലയം നിഷ്‍കര്‍ഷിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പൂര്‍ണമായും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വദേശികള്‍ക്കും രാജ്യത്തെ സ്ഥിരതാമസക്കാര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. നിബന്ധനകള്‍ ലംഘിക്കുന്നവരെ സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കുമെന്നും മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.