രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 4,799 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 62 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു. ബാക്കിയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. പുതുതായി 105 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 265 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,396 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,38,531 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,066 ആയി. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 4,799 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 62 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു. ബാക്കിയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,476 ആർ.ടി-പി.സി.ആർ പരിശോധനകൾ സൗദി അറേബ്യയിൽ നടത്തി. ജിദ്ദ - 23, റിയാദ് - 19, മദീന - 15, മക്ക - 15, തായിഫ് - 8, ദമ്മാം - 5, അബഹ - 4, ജീസാൻ - 3, ഹുഫൂഫ് - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.