കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 337 ആയി. ഇന്ന് പുതിയതായി 846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ  രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 41,879 ആയി.

ഇന്ന് 505 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്. ഇവരുള്‍പ്പെടെ 32,809 പേര്‍ക്കാണ് ഇതുവരെ കൊവിഡ് വൈറസ് ബാധ ഭേദമായിട്ടുള്ളത്. ഇപ്പോള്‍ 8733 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇവരില്‍ 153 പേരുടെ സ്ഥിതി ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 3,65,224 കൊവിഡ് പരിശോധനകള്‍ നടത്തിയെന്നും ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.