250 മുതല്‍ 300 ദിനാര്‍ വരെ ഓരോരുത്തരില്‍ നിന്നു ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഈടാക്കുകയും ചെയ്‍തു.

കുവൈത്ത്: വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൂന്ന് നഴ്‍‌സുമാരെ കുവൈത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. വാക്സിന്‍ എടുക്കാത്തവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 250 മുതല്‍ 300 ദിനാര്‍ വരെ ഓരോരുത്തരില്‍ നിന്നു ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഈടാക്കുകയും ചെയ്‍തു.

ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന നഴ്‍സുമാരാണ് പിടിയിലായത്. ഒരാള്‍ ഇന്ത്യക്കാരനും മറ്റ് രണ്ട് പേര്‍ ഈജിപ്‍ത് സ്വദേശികളുമാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഇവരില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച നാല് പേര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ നഴ്‍സുമാരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.