റിയാദ്: സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഉത്തർ പ്രദേശ് ,ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാർ. 

അപകടത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഇന്പിച്ചി ഐഷ, കെഎംസിസിയുടെ ഹജ്ജ് വളണ്ടിയർ മലപ്പുറം വേങ്ങൂർ സ്വദേശി ഇഖ്ബാൽ എന്നിവർക്കാണ് പരിക്കേറ്റത്.