ദുബായ്: എമിറേറ്റേസ് ലോട്ടോയുടെ അഞ്ചാമത്തെ നറുക്കെടുപ്പില്‍ 3,33,333 ദിര്‍ഹം വീതം സ്വന്തമാക്കി മൂന്ന് ഭാഗ്യമാന്മാര്‍. ഫത്‍വ മുഖേന അംഗീകരിക്കപ്പെട്ട മേഖലയിലെ ഒരേയൊരു സമ്മാന പദ്ധതി കൂടിയായ എമിറേറ്റ്സ് ലോട്ടോയില്‍ കഴിഞ്ഞയാഴ്ച നറുക്കെടുക്കപ്പെട്ട ആറ് നമ്പറുകളില്‍ അഞ്ചും യോജിച്ച് വന്നവരാണ് സമ്മാനാര്‍ഹരായത്. അഞ്ച് നമ്പറുകള്‍ യോജിച്ച് വരുന്ന ഭാഗ്യവാന്മാര്‍ക്കുള്ള ആകെ സമ്മാന തുകയായ 10 ലക്ഷം ദിര്‍ഹം ഇവര്‍ മൂന്ന് പേര്‍ വീതിച്ചെടുക്കുകയായിരുന്നു.

നറുക്കെടുക്കപ്പെട്ട നാല് നമ്പറുകള്‍ യോജിച്ച് വന്ന 121 പേര്‍ 300 ദിര്‍ഹം വീതം സമ്മാനം നേടി. പൂര്‍ണമായും ഡിജിറ്റല്‍ കളക്ടിബിള്‍ അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്ന എമിറേറ്റ്സ് ലോട്ടോയുടെ കഴിഞ്ഞ തവണത്തെ നറുക്കെടുപ്പില്‍ ആറില്‍ മൂന്ന് സംഖ്യകള്‍ യോജിച്ചുവന്ന 2,629 പേര്‍ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള സൗജന്യ എന്‍ട്രിയും നേടി.

5, 21, 24, 25, 29 32 എന്നിവയായിരുന്നു ജാക്പോട്ട് വിജയിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യ നമ്പറുകള്‍. ഇവ മുഴുവനും യോജിച്ചുവന്ന ആരുമില്ലാതിരുന്നതിനാല്‍ 50 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എമിറേറ്റ്സ് ലോട്ടോ കളക്ടിബിള്‍ വാങ്ങി അടുത്ത നറുക്കെടുപ്പില്‍ പങ്കാളിയാവാം. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തിരഞ്ഞെടുത്ത 6  നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്സ് ലോട്ടോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാനാവും. മേയ് 23 ശനിയാഴ്ച രാത്രി 10 മണിക്കാണ് അടുത്ത നറുക്കെടുപ്പ്.

കളക്ടിബിളുകള്‍, വിജയികളുടെ വിവരം, നിബന്ധനകള്‍, യോഗ്യതകള്‍ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകള്‍ വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദര്‍ശിക്കാം.