Asianet News MalayalamAsianet News Malayalam

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പ്; പത്ത് ലക്ഷം ദിര്‍ഹം മൂന്നുപേര്‍ പങ്കിട്ടെടുക്കും

ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ 6 നമ്പറുകള്‍ (1 തൊട്ടു 49 വരെ നമ്പര്‍ ലഭ്യമാണ് ) തിരഞ്ഞെടുക്കുക. നിങ്ങള്‍ തിരഞ്ഞെടുത്ത 6  നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും.

three winners will share aed 10 lakhs in emirates loto draw
Author
Dubai - United Arab Emirates, First Published May 17, 2020, 2:56 PM IST

ദുബായ്: എമിറേറ്റ്‌സ് ലോട്ടോയുടെ ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കി മൂന്നുപേര്‍. നറുക്കെടുക്കപ്പെട്ട ടിക്കറ്റിലെ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം മൂന്നുപേര്‍ക്ക് യോജിച്ച് വന്നതോടെയാണ് മൂന്നുപേരും വിജയികളായത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 

നറുക്കെടുക്കപ്പെട്ട ടിക്കറ്റിലെ ആറ് നമ്പറുകളും യോജിച്ച ആരും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ നറുക്കെടുപ്പിലും അമ്പതു ‌കോടി ദിര്‍ഹം ആര്‍ക്കും സ്വന്തമാക്കാനായില്ല. കഴിഞ്ഞ നറുക്കെടുപ്പിലും ജാക്‌പോട്ട് ജേതാവ് ഇല്ലായിരുന്നു. ടിക്കറ്റിലെ നാല് നമ്പറുകള്‍ യോജിച്ചുവന്നത് 121 പേര്‍ക്കാണ്. 300 ദിര്‍ഹം വീതം ഇവര്‍ക്ക് സമ്മാനമായി ലഭിക്കും. 2629 പേര്‍ക്ക് നറുക്കെടുക്കപ്പെട്ട ടിക്കറ്റിലെ മൂന്ന് നമ്പറുകള്‍ യോജിച്ചു വന്നു. ഇവര്‍ക്ക് അടുത്ത തവണത്തെ നറുക്കെടുപ്പില്‍ പങ്കാളിയാവാനുള്ള അവസരം ലഭിക്കും.

three winners will share aed 10 lakhs in emirates loto draw

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

എമിറേറ്റ്‌സ് ലോട്ടോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ എമിറേറ്റ്സ് ലോട്ടോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്യുക. ഇതാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട്  മുപ്പത്തിയഞ്ചു ദിര്‍ഹം വിലയുള്ള കളക്റ്റിബിള്‍ വെബ്‌സൈറ്റില്‍ നിന്നോ എമിറേറ്റ്‌സ് ലോട്ടോ ആപ്ലിക്കേഷനില്‍  നിന്നോ അല്ലെങ്കില്‍ യുഎഇയിലുടനീളമുള്ള പതിനായിരത്തിലധികം അംഗീകൃത റീട്ടയില്‍  ഔട്‌ലറ്റില്‍‍‍ നിന്നോ വാങ്ങുക. റീട്ടയില്‍ ഔട്‌ലറ്റില്‍‍‍ നിന്നു വാങ്ങിയ കളക്റ്റിബിള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം എന്റര്‍ ചെയ്യുക. വെബ്‌സൈറ്റില്‍ നിന്നോ ആപ്ലിക്കേഷനില്‍ നിന്നോ കളക്റ്റിബിള്‍ വാങ്ങിയാല്‍ ഓട്ടോമാറ്റിക് ആയി എന്‍ട്രി ലഭ്യമാകും. അതുമൂലം ലോട്ടോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭ്യമാകുന്നതാണ്. ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ 6 നമ്പറുകള്‍ (1 തൊട്ടു 49 വരെ നമ്പര്‍ ലഭ്യമാണ് ) തിരഞ്ഞെടുക്കുക. നിങ്ങള്‍ തിരഞ്ഞെടുത്ത 6  നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും.

three winners will share aed 10 lakhs in emirates loto draw

ആദ്യ ആഴ്ച സമ്മാന തുക 35 മില്യണ്‍  ദിര്‍ഹമായിരിക്കും. ആരും വിജയിച്ചില്ലെങ്കില്‍ സമ്മാന തുക അടുത്തയാഴ്ച 40  മില്യണ്‍ ആയി  ഉയരും. നറുക്കെടുത്ത ആറ് നമ്പറുകളും ശരിയായി വരുന്ന വിജയി ഉണ്ടായില്ലെങ്കില്‍ ഓരോ ആഴ്ച്ചയിലും 5 മില്യണ്‍ ദിര്‍ഹംസ് വീതം കൂടി 50 മില്യണ്‍  വരെ സമ്മാനത്തുക ഉയര്‍ന്നുകൊണ്ടിരിക്കും. ആറ് അക്കങ്ങളില്‍ അഞ്ചെണ്ണം ശരിയായി വന്നാല്‍ ഒരു മില്യണ്‍  ദിര്‍ഹം സമ്മാനം ലഭിക്കും. ഒന്നിലധികം പേര്‍ക്ക് ഇങ്ങനെ ശരിയാവുമെങ്കില്‍ സമ്മാന തുക തുല്യമായി വീതിക്കും. നാല് അക്കങ്ങള്‍ ശരിയാവുന്ന എല്ലാവര്‍ക്കും 300 ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ആറില്‍ മൂന്ന് അക്കങ്ങളാണ് യോജിച്ച് വരുന്നതെങ്കില്‍ അടുത്ത തവണത്തെ നറുക്കെടുപ്പില്‍ പങ്കാളിയാവാനുള്ള അവസരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

ശനിയാഴ്ച നടന്ന നറുക്കെടുപ്പിന്‍റെ വീഡിയോ കാണാം;

Follow Us:
Download App:
  • android
  • ios