വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ച കേസുകളില്‍ കോടതി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സിക്ക് ലീവ് എടുക്കാന്‍ വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ ആളിന് മൂന്ന് വര്‍ഷം കഠിന തടവ്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ച കേസുകളില്‍ കോടതി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. അവധി എടുക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളില്‍ ഇയാള്‍ രാജ്യത്തെ ഒരു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
മൂന്ന് മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി യുവാവ് തൂങ്ങി മരിച്ചു
റിയാദ്: മൂന്നു മാസം മുമ്പ് തൊഴിൽ വിസയിൽ സൗദി അറേബ്യയില്‍ എത്തിയ തമിഴ്‌നാട് സ്വദേശിയായ 23 വയസുകാരൻ തൂങ്ങിമരിച്ചു. തമിഴ്‌നാട് ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വദേശി ശരൺ കുമാറാണ് ദക്ഷിണ സൗദിയിലെ ബീഷയിൽ ജീവനൊടുക്കിയത്. മൂന്നു മാസം മുമ്പ് സൗദിയിലെത്തിയ ശരൺകുമാറിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ച് അഞ്ചാം ദിവസം തൂങ്ങിമരിക്കുകയായിരുന്നു.
ബിഷക്ക് സമീപം അസ്മി എന്നു സ്ഥലത്ത് വെച്ചായിരുന്നു സംഭവം. അച്ഛന്റെ കൂടെയായിരുന്നു ശരൺകുമാർ താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത ശേഷം അച്ഛൻ തൊട്ടടുത്ത മസറയിൽ ജോലിക്ക് പോയ സമയത്താണ് സംഭവം. അച്ഛൻ ഉച്ചക്ക് മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം ബിഷ കിങ് അബ്ദുള്ള ഹോസ്‍പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വെൽഫെയർ മെമ്പറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി നേതൃത്വം നൽകുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അമ്മ - പെരിയായി. രണ്ടു സഹോദരിമാരുണ്ട്.
