നാലു യുവാക്കളാണ് അപകടത്തില്‍പ്പെട്ട കാറില്‍ സഞ്ചരിച്ചത്. പതിനെട്ടും പത്തൊമ്പതും വയസ്സുള്ള രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

മനാമ: ബഹ്‌റൈനിലെ സനാബിസിന് സമീപം വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബുദൈയ്യ ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

നാലു യുവാക്കളാണ് അപകടത്തില്‍പ്പെട്ട കാറില്‍ സഞ്ചരിച്ചത്. പതിനെട്ടും പത്തൊമ്പതും വയസ്സുള്ള രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ നാലാമന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also -  ട്രാവൽ ഏജന്റ് ചതിച്ചു; മരുഭൂമിയിലകപ്പെട്ട തമിഴ് യുവാവിന് മലയാളികൾ തുണയായി

പ്രവാസി മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. 

അബഹയിൽ നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്മദ് എന്നിവർ സൗദിയിലുണ്ട്. ഫസീഹയാണ് ഹാരിസിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സയ്യാൻ അലി (അഞ്ച്), ആയിഷ നൈറ (രണ്ട്). അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളാണ് ഹാരിസിെൻറ മാതാപിതാക്കൾ. 

Read Also - സ്വദേശികളെ അവഹേളിക്കുന്ന വീഡിയോ; അറബ് വേഷത്തില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ പ്രവാസി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

YouTube video player