അധികൃതര്‍ എത്തിയപ്പോഴേക്കും മൂന്ന് പേരെയും സമീപത്തുണ്ടായിരുന്ന ആളുകള്‍ രക്ഷപ്പെടുത്തിയിരുന്നു. 

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി സമീപവാസികള്‍. അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ് രക്ഷപ്പെടുത്തിയത്.

20കാരായ സ്വദേശി യുവാക്കാള്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടെ പെട്ടെന്ന് വേലിയേറ്റ് ഉണ്ടാകുകയും കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങുകയുമായിരുന്നു. തിരയില്‍പ്പെട്ട ഇവരെ സമീപവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. വിവരം അറിഞ്ഞ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തുമ്പോഴേക്കും യുവാക്കളെ അവിടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തിയിരുന്നു.

Read Also -  ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ സീറ്റിൽ തീ; പരിഭ്രാന്തിക്കിടെ എല്ലാവരെയും ഒഴിപ്പിച്ചു, തീ പടർന്നത് ഫോണിൽ നിന്ന്!

രക്ഷപ്പെട്ട മൂന്ന് പേരെയും മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. യുവാക്കളെ രക്ഷപ്പെടുത്തിയ സമീപവാസികളെ പൊലീസ് പ്രശംസിച്ചു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോഴോ നീന്തുമ്പോഴോ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം