ദമ്മാം: കേരളത്തില്‍ ഓണാഘോഷങ്ങള്‍ അവസാനിച്ചെങ്കിലും പ്രവാസലോകത്ത് ഇപ്പോഴും ഓണാഘോഷം അരങ്ങേറുകയാണ്. ദമ്മാമിൽ നടന്ന ആഘോഷ പരിപാടികള്‍ ഏവര്‍ക്കും സന്തോഷം പകരുന്നതായിരുന്നു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും അരങ്ങേറി.

സൗദിയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ വടം വലി മത്സരത്തിൽ റിയാദ് റെഡ് അറേബ്യ ഒന്നാം സ്ഥാനം നേടി. പ്രസിഡൻറ് താജു അയാരിന്റെ അധ്യക്ഷതയിൽ നടന്ന ഓണ സന്ധ്യ ജോളി ലോനപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. ഇസ്മയിൽ സ്വാഗതവും ഡോ. വർഗീസ് നന്ദിയും പറഞ്ഞു.