ചികിത്സയിലിരുന്ന പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ (78) ആണ് കുവൈത്തിൽ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്. ഭാര്യ ജമീല, ഫാറസ്,റജിൽ,മുഹമ്മദ് റഫീഖ്,ശുറൂഖ് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്ക് നേതൃത്വം നൽകി വരുന്നു.