ദുബായ്: കൊവിഡ് 19 ബാധിച്ച്  ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബായില്‍ മരിച്ചു. തൃശ്ശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണു ക്ഷേത്രത്തിന് സമീപം മഠത്തില്‍ പറമ്പില്‍ ശിവദാസന്‍(41) ആണ് മരിച്ചത്. 

ദുബായില്‍ റാഷിദ്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ദുബായിലെ അല്‍ഖൂസില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഈ മാസം 19ന്   കൊവിഡ് സ്ഥിരീകരിച്ചരുന്നു. അഞ്ച് ദിവസം മുമ്പായിരുന്നു  ചികിത്സ തേടിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നടപടികള‍്ക്ക് ശേഷം സംസ്കാരം നടത്തും. മടത്തില്‍ പറമ്പില് രാമകൃഷ്ണന്‍റെ മകനാണ് ശിവദാസന്‍. ഭാര്യ- സൂരജ, മക്കള്‍- അമേയ, അക്ഷര.