Asianet News MalayalamAsianet News Malayalam

ചെക്ക് കേസ്: യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കെട്ടിവച്ച് തുഷാര്‍ നാട്ടിലേക്ക് മടങ്ങുന്നു

നീക്കം കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ശ്രമം വൈകുന്നതോടെ. യുഎഇ പൗരന്റെ പാസ്പോർട്ട് കെട്ടിവച്ച് ഇളവ് നേടും.

thushar vellapally leaving uae by filing passport of uae citizen
Author
Ajman - United Arab Emirates, First Published Aug 27, 2019, 6:35 AM IST

ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം . ഇതിനായി തുഷാര്‍ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. 

ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന തുഷാറിന്‍റെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച്  ജാമ്യ വ്യസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ്  ശ്രമം. കേസിന്‍റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാര്‍  പവർ ഓഫ് അറ്റോർണി നൽകി കഴിഞ്ഞു. ഇന്നിത് കോടതിയിൽ സമർപ്പിക്കും. 

സ്വദേശിയുടെ പാസ്പോര്ട് സമർപ്പിച്ചാൽ തുഷാറിന്റെ പാസ്പോര്ട് കോടതി വിട്ടു കൊടുക്കും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്ത തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്.

തുഷാറിന്‍റെ പാസ്പോര്‍ട്ട് വാങ്ങി വയ്ക്കുകയും  യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുഷാര്‍ വെള്ളാപള്ളി മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതാണ് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും  ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം.
 

Follow Us:
Download App:
  • android
  • ios