വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി നടക്കുന്നത്. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ പി.എം ജാബിര്‍ വിഷയത്തില്‍ ക്ലാസെടുക്കും.
തുംറൈറ്റ് {സലാലാ): ഒമാന്‍ സലാലയിലെ തുംറൈറ്റ് ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍ (ടിസ) പ്രവാസി ക്ഷേമനിധിയും ആരോഗ്യ ഇന്‍ഷുറന്‍സും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി നടക്കുന്നത്. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ പി.എം ജാബിര്‍ വിഷയത്തില്‍ ക്ലാസെടുക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്ക് പി.എം. ജാബിര്‍ മറുപടി നല്‍കുമെന്ന് കണ്‍വീനര്‍ റസ്സല്‍ മുഹമ്മദ് അറിയിച്ചു.
Add Asianetnews as a Preferred Source

