Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഒന്നര വയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

സംഭവ ദിവസം കുട്ടി വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. റബ്ബര്‍ പൂളിന് സമീപമുള്ള കസേരയിലേക്ക് കയറുന്നതിനിടെ കാല്‍വഴുതി കുട്ടി പൂളിലേക്ക് വീഴുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. 

toddler drowns in a swimming pool in Ras Al Khaimah
Author
First Published Sep 15, 2022, 3:49 PM IST

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഒന്നര വയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. സ്വദേശി കുടുംബത്തിലെ കുട്ടിയാണ് വില്ലയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചത്. 

ഞായറാഴ്ച റാസല്‍ഖൈമയിലെ അല്‍ ദെയ്ത് ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ പിതാവ് അടുത്തിടെ മക്കള്‍ക്കായി ഒരു റബ്ബര്‍ സ്വിമ്മിങ് പൂള്‍ വാങ്ങിയിരുന്നു. വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടിയാണ് ഇത് വാങ്ങിയത്. സംഭവ ദിവസം കുട്ടി വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. റബ്ബര്‍ പൂളിന് സമീപമുള്ള കസേരയിലേക്ക് കയറുന്നതിനിടെ കാല്‍വഴുതി കുട്ടി പൂളിലേക്ക് വീഴുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. 

ഉപയോഗ ശേഷം എപ്പോഴും കുളത്തിലെ വെള്ളം മുഴുവന്‍ വറ്റിക്കാറുണ്ടെന്നും സംഭവം നടന്ന ദിവസത്തിന് രണ്ട് ദിവസം മുമ്പ് കുട്ടികള്‍ കളിച്ചതിന് ശേഷം കുളത്തിലെ വെള്ളം വറ്റിക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് മറ്റൊരു കാര്യം ചെയ്യാനായി പോകുകയും പിന്നീട് ഇത് മറന്നു പോകുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീന്തല്‍ കുളത്തില്‍ വീണ് കിടക്കുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തല്‍ കുളങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ്് ഡയറക്ടറേറ്റ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു

യുഎഇയില്‍ അഞ്ച് വയസുകാരിയെ ലൈംഗിക ചൂഷണം ചെയ്ത പ്രവാസിക്ക് ശിക്ഷ

അജ്‍മാന്‍: യുഎഇയില്‍ അഞ്ച് വയസുകാരിയെ പ്രലോഭിപ്പിച്ച് കാറിനുള്ളിലേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത 51 വയസുകാരന് 11 വര്‍ഷം തടവുശിക്ഷ. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. അജ്‍മാനിലെ വീടിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെയും സഹോദരനെയും തന്റെ കാറിലേക്ക് വിളിച്ച് കയറ്റിയത്. ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും കോടതി രേഖകള്‍ പറയുന്നു.

യുഎഇയില്‍ 13-ാം നിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന കുട്ടിയെ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് രക്ഷപ്പെടുത്തി

കാറില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഇയാള്‍ എട്ട് വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെയും കാറില്‍ കയറ്റിയതെന്ന് കുട്ടികള്‍ പറഞ്ഞതായി അമ്മ മൊഴി നല്‍കി. അപരിചിതനായ ഒരാളുടെ കാറില്‍ കുട്ടികള്‍ കയറിയെന്ന് ചിലര്‍ അമ്മയെ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ആണ്‍കുട്ടിയെ മുന്‍ സീറ്റിലും പെണ്‍കുട്ടിയെ പിന്‍ സീറ്റിലും ഇരുത്തി. ശേഷം പെണ്‍കുട്ടിയോട് വസ്‍ത്രം ഊരാന്‍ ആവശ്യപ്പെടുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തി. അമ്മയുടെ പരാതി ലഭിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ 37 ക്രിമിനല്‍ കേസുകളുണ്ടെന്ന് പിന്നീട് കണ്ടെത്തി.  


 

Follow Us:
Download App:
  • android
  • ios