കുട്ടിയെ കുളിപ്പിക്കാനായി അമ്മ ബാത്ത്ടബ്ബിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാല്‍ വെള്ളം നിറഞ്ഞ ബാത്ത്ടബ്ബില്‍ കുഞ്ഞിനെ ഇരുത്തി കുറച്ചു നേരത്തേക്ക് അമ്മ മാറിയപ്പോഴാണ് സംഭവം ഉണ്ടായത്.

ഷാര്‍ജ: ഷാര്‍ജയില്‍ വീട്ടിലെ ബാത്ത്ടബ്ബില്‍ കുഞ്ഞ് മുങ്ങി മരിച്ചു. ഓഗസ്റ്റ് ഒമ്പതിനാണ് സംഭവം ഉണ്ടായത്. ഈജിപ്ത് സ്വദേശിയായ രണ്ടര വയസ്സുള്ള കുഞ്ഞാണ് മരിച്ചത്. ബാത്തടബ്ബില്‍ മുങ്ങിയ കുഞ്ഞിനെ പുറത്തെടുത്ത് ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയെ കുളിപ്പിക്കാനായി അമ്മ ബാത്ത്ടബ്ബിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാല്‍ വെള്ളം നിറഞ്ഞ ബാത്ത്ടബ്ബില്‍ കുഞ്ഞിനെ ഇരുത്തി കുറച്ചു നേരത്തേക്ക് അമ്മ മാറിയപ്പോഴാണ് സംഭവം ഉണ്ടായത്. ബുഹൈറ പൊലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മാതാപിതാക്കളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കരുതെന്ന് പൊലീസ് ഓര്‍മ്മപ്പെടുത്തി. 

കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

രണ്ട് പ്രവാസികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

ഷാര്‍ജ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. പത്താം നിലയില്‍ നിന്ന് വീണാണ് ഇവര്‍ മരിച്ചത്. വെള്ളിയാഴ്ച ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണാണ് ആഫ്രിക്കന്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചത്.

പ്രവാസിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇവര്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശ്രമിച്ചപ്പോഴാണ് ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ആദ്യം കുവൈത്തി ഹോസ്പിറ്റലിലും പിന്നീട് മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. പൊലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തി. അനധികൃതമായി നിരവധി പേരെ താമസിപ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി.