Asianet News MalayalamAsianet News Malayalam

സൗദിയില്‍ അഞ്ച് ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

total covid cases in saudi crossed five lakhs
Author
riyadh, First Published Jul 10, 2021, 9:06 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ഇന്ന് പുതുതായി 1,177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 500,083 ആയി ഉയര്‍ന്നു. ഇന്ന് സുഖം പ്രാപിച്ച 1,516 പേരുടെ എണ്ണം കൂടി ചേര്‍ന്നതോടെ ഇതുവരെ ആകെ രോഗമുക്തരുടെ എണ്ണം 481,225 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 7,963 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,895 ആയി കുറഞ്ഞു.

ഇതില്‍ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 305, മക്ക 297, കിഴക്കന്‍ പ്രവിശ്യ 178, അസീര്‍ 96, മദീന 59, ജീസാന്‍ 56, ഹായില്‍ 48, അല്‍ഖസീം 43, നജ്‌റാന്‍ 41, വടക്കന്‍ അതിര്‍ത്തി മേഖല 18, അല്‍ബാഹ 17, തബൂക്ക് 14, അല്‍ജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 19,423,184 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios