Asianet News MalayalamAsianet News Malayalam

കൊവിഡ്: സൗദി അറേബ്യയില്‍ മരണസംഖ്യ അയ്യായിരം കടന്നു

രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9189 പേരാണ്. അതില്‍ 842 പേരുടെ നില ഗുരുതരമാണ്.

total covid deaths in Saudi crossed 5000
Author
Riyadh Saudi Arabia, First Published Oct 10, 2020, 10:42 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണം 5,000 കടന്നു. ശനിയാഴ്ച 22 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. ഒന്നര ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 405 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 455 പേര്‍ സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 338,944 പോസിറ്റീവ് കേസുകളില്‍ 324,737 പേര്‍ രോഗമുക്തി നേടി.

രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9189 പേരാണ്. അതില്‍ 842 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി. റിയാദ് 2, ജിദ്ദ 3, മക്ക 3, ഹുഫൂഫ് 1, ത്വാഇഫ് 1, ഹാഇല്‍ 1, ബുറൈദ 2, അബഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 2, ജീസാന്‍ 2, മഹായില്‍ 44, അബൂ അരീഷ് 1, ഖുറയാത്ത് 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 40. മക്ക 36, റിയാദ് 32, യാംബു 24, ഹുഫൂഫ് 23, ഹാഇല്‍ 17, അബഹ 16, ജീസാന്‍ 16, ഖമീസ് മുശൈത്ത് 15, മുബറസ് 13, ദമ്മാം 10, ജുബൈല്‍ 9, നജ്‌റാന്‍ 9, വാദി ദവാസിര്‍ 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച 46,189 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,976,541 ആയി.
 

Follow Us:
Download App:
  • android
  • ios