Asianet News MalayalamAsianet News Malayalam

കൊവിഡ് പോരാട്ടത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബഹ്‌റൈന്‍; പിസിആര്‍ പരിശോധനകള്‍ 60 ലക്ഷം കടന്നു

കൊവിഡിന്റെ തുടക്കം മുതല്‍ ഇതുവരെ 60 ലക്ഷം പിസിആര്‍ പരിശോധനകള്‍ നടത്തിയിട്ടുള്ളതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

total number of pcr tests in bahrain crossed Six million
Author
Manama, First Published Sep 6, 2021, 9:37 AM IST

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പരിശോധനകളുടെ ആകെ എണ്ണം 60 ലക്ഷം കടന്നു. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി ബഹ്‌റൈന്‍ പിന്നിട്ടിരിക്കുകയാണ്.  

കൊവിഡിന്റെ തുടക്കം മുതല്‍ ഇതുവരെ 60 ലക്ഷം പിസിആര്‍ പരിശോധനകള്‍ നടത്തിയിട്ടുള്ളതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഹമദ് രാജാവ്, കിരീടാവകാശി എന്നിവരുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധത്തിനായുള്ള നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം. മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വാക്‌സിനും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിക്കുകയും ചെയ്യേണ്ടത് കൊവിഡ് പോരാട്ടത്തില്‍ അനിവാര്യമാണെന്ന് ടാസ്‌ക് ഫോഴ്‌സ് ഓര്‍മ്മപ്പെടുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios