റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഈ പ്രദേശത്ത്  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും മസ്‌കറ്റ് നഗരസഭ അറിയിച്ചിട്ടുണ്ട്. 

മസ്‌കറ്റ്: മസ്‌കറ്റിലെ പ്രധാന വഴിയായ സുല്‍ത്താന്‍ ഖബൂസ് സ്ട്രീറ്റില്‍ മസ്‌കറ്റ് നഗര സഭ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഭൂഗര്‍ഭജല ഡ്രെയിനേജ് ചാനലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിലെ അല്‍ ഖുവെയര്‍ ഫ്‌ലൈ ഓവേറിന് ശേഷം അല്‍ ഗുബ്ര പ്രദേശത്തേക്ക് പോകുന്ന പാതയിലേക്ക് താല്‍ക്കാലികമായി ഗതാഗതം വഴി തിരിച്ചു വിടുന്നതായിട്ടാണ് മസ്‌കറ്റ് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നത്. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും മസ്‌കറ്റ് നഗരസഭ അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona