ട്രാഫിക് നിയമം ശക്തമാക്കിയതോടെ ജിദ്ദ മേഖലയില്‍ വാഹനാപകട തോത് 21ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ട്രാഫിക്ക് വിഭാഗം കൈകൊണ്ട നടപടികളാണ് അപകട നിരക്ക് കുറയാന്‍ കാരണം. ജിദ്ദാ ട്രാഫിക്ക് വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വാഹനാപകടം കുറഞ്ഞതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജിദ്ദ: ട്രാഫിക് നിയമം ശക്തമാക്കിയതോടെ ജിദ്ദ മേഖലയില്‍ വാഹനാപകട തോത് 21ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ട്രാഫിക്ക് വിഭാഗം കൈകൊണ്ട നടപടികളാണ് അപകട നിരക്ക് കുറയാന്‍ കാരണം. ജിദ്ദാ ട്രാഫിക്ക് വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വാഹനാപകടം കുറഞ്ഞതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗതാഗത അപകടം കുറക്കുന്ന വിഷയത്തില്‍ ട്രാഫിക്ക് വിഭാഗം കൈകൊണ്ട നടപടികളെ മക്ക പ്രവിഷൃ ഗവര്‍ണല്‍ അഭിനന്ദിച്ചു.
ഭാവിയിലും അപകട നിരക്ക് കുറക്കാന്‍ അവശൃമായ സുരക്ഷാ പടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരണ നിരക്കുകളില്‍ ഏറിയ പങ്കും വാഹനാപകടം മുലമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 79,509 പേരാണ് വാഹനാപകടത്തെ തുടര്‍ന്ന് വികലാംഗരായത്. ഇവരില്‍ 80 ശതമാനം പേരും എഴുനേറ്റു പടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമെന്നു കണ്ടെത്തിയിരുന്നു. ട്രാഫിക്ക് വിഭാഗം പടപ്പാക്കിയ ബോധവത്കരണം, വര്‍ദ്ദിച്ച പിഴ മറ്റു ശിക്ഷകള്‍, നിയമലംഘകരെ കണ്ടെത്താനുള്ള അതൃാധുനിക സംവിധാനങ്ങള്‍ എന്നിവ അപകടങ്ങള്‍ കുറയാന്‍ കാരണമായതായാണ് വിലയിരുത്തല്‍
