സുലേഖ ആശുപത്രിയും ദാര്‍ അല്‍ ബേര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഡിയാക് കെയര്‍ കാമ്പയിന് ദുബായില്‍ തുടക്കമായി.70 ലക്ഷം ദിര്‍ഹമാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.
ദുബായ്: സുലേഖ ആശുപത്രിയും ദാര്‍ അല്‍ ബേര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഡിയാക് കെയര്‍ കാമ്പയിന് ദുബായില്‍ തുടക്കമായി.70 ലക്ഷം ദിര്‍ഹമാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.
യുഎഇയില്‍ പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിച്ചുവരുന്ന പശ്ചാതലത്തിലാണ് നബദ് അല്‍ ഖൈര്‍ എന്ന പേരിലുള്ള കാര്‍ഡിയാക് കാമ്പയിന് തുടക്കമിട്ടത്. സുലേഖ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പും ദാര്‍ അല്‍ ബേര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ചികിത്സാ പദ്ധതി രാജ്യത്ത് തുച്ഛമായ വരുമാനത്തിന് ജോലിചെയ്യുന്ന നിരവധി പേര്‍ക്ക് ആശ്രയമാകും. 200 രോഗികള്‍ക്കായി ഏഴുമില്യണ്‍ ദിര്‍ഹമാണ് ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്നത്.
ഹൃദ്രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണത്തോടൊപ്പം, ആവശ്യമുള്ള രോഗികൾക്ക് സൂലെഖ ഹെൽത്ത് കെയറിലൂടെ മികച്ച ചികിത്സാ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ദാര്‍അല്‍ ബേര്‍ സൊസൈറ്റിയിലൂടെ പൊതു സമൂഹത്തിനും ആരോഗ്യ പരിചരണത്തിനുവേണ്ട സാമ്പത്തിക സഹായങ്ങള്‍ കൈമാറാം. കാശില്ലാതെ ദുരിതമനുഭവിക്കുന്ന കൂടുതല്‍ പേരുടെ ചികിത്സ ഇതുവഴി സാധ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായി അഡ്രസ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദാര്‍ അല്‍ബെയിര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുള്ള അലി ബിന്‍ സായിദ് അല്‍ ഫലാസി. സുലേഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ഡോ. സുലേഖ ദൗദ് തുടങ്ങിയവരും രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
